വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകേണ്ടതില്ല: എം.വി ഗോവിന്ദൻ

Advertisement

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിടേണ്ട കാര്യമില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതി ഇല്ലാതാക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിച്ചത്. അതിനെ ശക്തമായി എതിർത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കിയതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അദാനിക്ക് പദ്ധതി നൽകിയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. മന്ത്രിസഭ പോലും ചേരാതെ ഇത്തരത്തിൽ തീരുമാനമെടുത്തതിനെതിരെ ഞങ്ങൾ ശക്തമായി നിലപാട് സ്വീകരിച്ചു. വിഷയത്തിൽ കേസ് തുടരുകയാണ്.

സംഭവത്തിൽ കൃത്യമായ ധാരണയുണ്ടെന്നും അതനുസരിച്ച് പദ്ധതി നടക്കട്ടെ എന്നാണ് ഞങ്ങൾ പറഞ്ഞതെന്നും അത് നിവർത്തിയാക്കി കാണിക്കാനാണ് ശ്രമിച്ചതെന്നും എം ബി ഗോവിന്ദൻ പറഞ്ഞു. യുഡിഎഫിന്റെയും ബിജെപിയുടെയും ശക്തമായ എതിർപ്പുകൾ ഉണ്ടായിട്ടും അതിനെ എതിർത്തുകൊണ്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാനാണ് സിപിഎം ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് സിപിഎം എംപി ഗോവിന്ദന്റെ പ്രതികരണം