വനിത എസ്ഐയെ പ്രതി മുടിക്കുത്തിന് പിടിച്ച് പുറത്തിടിച്ചു

Advertisement

കോട്ടയം. എരുമേലിയിൽ വനിത എസ്ഐക്ക് പ്രതിയുടെ മർദനം. എരുമേലി സ്വദേശി വിജി ശ്രീധരനാണ് എസ്ഐ ശാന്തി കെ ബാബുവിനെ മർദിച്ചത്.
അയൽവാസിയായ യുവതിയെ മർദിച്ച കേസിൽ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ് സംഘം.

2013ൽ അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് എലിവാലിക്കര സ്വദേശി കീച്ചേരിൽ വിജി ശ്രീധരൻ. ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു.
അറസ്റ്റ് രേഖപ്പെടുത്താൻ വീട്ടിലെത്തിയ എരുമേലി എസ്ഐ ശാന്തി കെ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് ശ്രീധരൻ മർദിച്ചത്.
അറസ്റ്റിന് വഴങ്ങാതെ വന്നതോടെ പൊലീസ് ബലം പ്രയോ​ഗിച്ചു. ഇതോടെ വീടിനുള്ളിൽ കയറി ശ്രീധരൻ കതകടച്ചു.

കതക് തുറന്ന് അകത്ത് കയറി ശ്രീധരനെ പിടികൂടുന്നതിനിടെയാണ് ശാന്തിയുടെ മുടിക്കുത്തിന് പിടിച്ച് പുറത്തിടിച്ചത്.
തുടർന്ന് കൂടുതൽ പൊലീസെത്തി ഇയാളെ പിടികൂടി.
2013ലെ കേസിനു പുറമെ പൊലീസിനെ ആക്രമിക്കൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്ത് പുതിയ കേസും ശ്രീധരനെതിരെ ചുമത്തി

Advertisement