സംസ്ഥാന സ്കൂൾ കായികമേള… മത്സരങ്ങൾക്ക് നാളെ തൃശ്ശൂരിൽ തുടക്കം

Advertisement

65-മത് സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരങ്ങൾക്ക് നാളെ തുടക്കമാവും. തൃശൂർ കുന്നംകുളം വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്താണ് മേള. അഞ്ചുദിവസമായി നടക്കുന്ന മേളയിൽ 3000ത്തിലധികം കുട്ടികൾ മാറ്റുരയ്ക്കും.
രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂൾ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ഇതേ മാതൃക ഇക്കുറി തുടരും. ആകെ 98 ഇനങ്ങളിലാണ് മത്സരം.

ദേശീയ സ്കൂൾ കായികമേള നവംബർ രണ്ടാംവാരവും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബർ 25 മുതൽ നവംബർ 9 വരെയും നടക്കുന്നതിനാലാണ് കായികോത്സവം നേരത്തേ നടത്തേണ്ടിവരുന്നത്. മത്സരത്തിനായി ഡിസ്പ്ലേ ബോർഡ്, ഫോട്ടോ ഫിനിഷ് ക്യാമറ, വിൻഡ് ഗേജ്, ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, സ്റ്റാർട്ട് ഇൻഡിക്കേറ്റ് സിസ്റ്റം, എൽ.ഇ.ഡി. വാൾ തുടങ്ങിയ സജ്ജീകരണങ്ങളുണ്ടാകും. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ തത്സമയം സംപ്രേഷണംചെയ്യും.

Advertisement