പ്രമുഖ സാമുദായിക നേതാവ് പി.ശശികുമാർ നിര്യാതനായി

Advertisement

തൃശൂർ: പ്രമുഖ സാമുദായിക സാമൂഹ്യ രാഷ്ട്രീയ നേതാവ് പി. ശശികുമാർ നിര്യാതനായി. കടുത്ത നെഞ്ചുവേദനയെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്‌ക്കാരം നാളെ രാവിലെ 10.30 ന് തൃശ്ശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.
പട്ടികജാതി ജനവിഭാഗങ്ങൾ ഒരു സമുദായമായി മാറണമെന്ന ചിന്തകൾക്ക് പ്രാധാന്യം നൽകി പട്ടികജാതി സമുദായ സഭ സ്ഥാപിക്കുകയും അതിൻറെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയുമായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവലേ) മുൻ സംസ്ഥാന പ്രസിഡണ്ട്, പന്തിരുകുല സനാതനധർമ്മ പരിപാലന സംഘം (പി എസ്. ഡി. പി.) മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട്, പട്ടിക ജാതി – പട്ടികവർഗ്ഗ സംയുക്ത സമിതി യുടെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി. ഹിന്ദു ഐക്യവേദി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട്, ദേശിയ ശബ്ദം മാസികയുടെ സ്ഥാപകൻ എന്നിങ്ങനെ നിരവധി മണ്ഡലങ്ങളിൽ പ്രവർത്തിച്ച വരികയായിരുന്നു.
എൻ. വിജയമ്മ (റിട്ട. ജെ. പി. എച്ച്. എൻ)
(പബ്ലിക് ഹെൽത്ത് നേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി) ഭാര്യയാണ്.
മക്കൾ വിശാഖ് ലാൽ (ആയുർവേദം)
ആതിര അനുരാജ് (ഇറ്റലി)