ഹോളി ട്രിനിറ്റി സ്കൂളിൽ വീണ്ടും ബസുകാരുടെ മിന്നൽ പണിമുടക്ക്; ക്ലാസുകൾ മുടങ്ങി

Advertisement

തേവലക്കര: ഹോളി ട്രിനിറ്റി ഇന്റർ നാഷണൽ സ്കൂളിൽ ബസുകാരുടെ അപ്രതീക്ഷിത മിന്നൽ പണിമുടക്ക് മൂലം ക്ലാസുകൾ മുടങ്ങി. സ്വകാര്യ വാഹനങ്ങളാണ് കരാർ പ്രകാരം സ്കൂളിൽ സർവീസ് നടത്തുന്നത്.


കരാർ പ്രകാരമുള്ള തുക നിശ്ചിത തീയതിക്ക് മുൻപ് കൊടുത്ത് തീർക്കാത്തത് മൂലമാണ് ബസ് സർവീസ് നിർത്തിയതെന്നാണ് വാഹന ഉടമകളുടെ വിശദീകരണം. എന്നാൽ കുടിശിക ഇല്ലെന്നും കൃത്യമായി പണം നൽകാറുണ്ടെന്നും സ്കൂൾ മാനേജ്മെന്റ് അവകാശപ്പെടുന്നു,

ഇതാദ്യമായല്ല ബസുകാരുടെ നിസ്സഹകരണം മൂലം സ്കൂളിൽ ക്ലാസുകൾ നടക്കാത്തത്. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ അടക്കം കയറിയ വിഷയത്തിൽ സ്കൂൾ അധികൃതരും ബസ് നടത്തിപ്പുകാരുമായി ധാരണ ഉണ്ടാക്കുകയും വിഷയം പൊലീസ് സമക്ഷം ഒത്തുതീർപ്പാക്കിയതുമാണ്,

സ്കൂൾ കരാർ പ്രകാരം എല്ലാ മാസവും 10 ന് മുമ്പ് പകുതി വാടകയും 15 ന് ഉള്ളിൽ മോത്തം വാടകയും തന്ന് തീർക്കാം എന്നാണ് ധാരണ .എന്നാൽ ഒരു പ്രാവശ്യം പോലും 15 ന് അകം മുഴുവൻ തുകയും തന്ന് തീർത്തിട്ട് ഇല്ല . ഓഗസ്റ്റിലെ വാടക . 2000 / 3000 രൂപ വച്ച് മുറിച്ച് മുറിച്ച് ഈ ഒക്ടോബറിൽ ആണ് തന്ന് തീർത്തത് സെപ്റ്റംബറിലെ വണ്ടി വാടക ഇനത്തിൽ നാൾ ഇത് വരെ 1 രൂപ പോലും കിട്ടിയിട്ടില്ല എന്നാൽ പകുതിൽ അധികം കുട്ടികളും സെപ്റ്റംബറിലെ ബസ്സ് ഫീസ് അടച്ചിട്ടും ഉണ്ട് .

ഇത്രയും ദിവസം നഷ്ടം സഹിച്ച് മുന്നോട്ട് വണ്ടി ഓടിച്ച് കൊണ്ടു പോകാൻ കഴിയില്ല . വാഹനങ്ങൾ ടെ പരിപാലനത്തിനും സർവ്വീസിനും ഭീമമായ തുക ആണ് ബാദ്ധ്യത ആയി നിൽക്കുന്നത് കൂടാതെ ഈ മാസം 15 ന് ടാക്സ് അടക്കണ്ട ദിവസം ആണ് വാഹന ഉടമകൾക്ക് ടാക്സ് അടക്കാൻ കഴിഞ്ഞിട്ടില്ല . മാനേജ് മേൻ്റിൻ്റെ ഭാഗത്ത് നിന്നും നിസ്സഹകർണ്ണമാണ് വിളിച്ചാൽ ഫോൺ പോലും എടുക്കില്ല .എല്ലാം PTA യുടെ തലയിൽ വച്ച് ഒഴിഞ്ഞ് മാറുകയാണ് .ഒരു വിഭാഗം ആൾക്കാര് വണ്ടിക്കാര് മനപ്പൂർവ്വം സർവ്വീസ് നിർത്തി എന്നുള്ള കൂപ്രചരണങ്ങൾ നടത്തുന്നുണ്ട് .അവരുടെ ഭാഗത്ത് നിന്നും ഞങ്ങൾക്ക് നേരേ ഭീഷണി യും ഉയരുന്നുണ്ട് നിലനിൽപ്പ് തന്നെ വെള്ളത്തിലായ ഒരു സാഹജര്യത്തിൽ ആണ് ഞങ്ങൾ സർവ്വീസ് അവസാനിപ്പിക്കാൻ എന്ന തീരുമാനത്തിലെക്ക് എത്തിയത് എന്ന് ബസുടമകൾ വിശദീകരിക്കുന്നു.

അധ്യാപകർക്കും ജീവനക്കാർക്കും വേതനം നൽകാത്തത് അടക്കം നിരവധി പ്രശ്നങ്ങൾ സ്കൂളിൽ നിലനില‍്ക്കുന്നുമുണ്ട്. അക്കാദമിക് കാര്യങ്ങളിലടക്കം പിന്നാക്കം പോയ സ്കുൂളിൽ കുട്ടികളെ ചേർത്ത് വിഷമവൃത്തത്തിലായിരിക്കുകയാണ് രക്ഷിതാക്കൾ. അക്കാദമിക് വർഷം പകുതിയോട് അടുക്കുമ്പോൾ ത്രിശങ്കുവിലായിരിക്കുകയാണ് ഇവർ. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും തട്ടിപ്പുമാണ് സ്കൂൾ ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു,

കൃത്യമായി ഫീസ് ലഭിക്കുന്നില്ലെന്ന കാരണമാണ് സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പിബിഎസ് എന്ന ഓമനപ്പേരിൽ രക്ഷിതാക്കളിൽ നിന്ന് മുൻകൂർ പണം വാങ്ങി പുട്ടടിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ഒരു വിഭാ​ഗം രക്ഷിതാക്കൾ പറയുന്നു. നിക്ഷേപം എന്ന പേരിൽ നാട്ടുകാരിൽ നിന്നും സ്കൂൾ വൻ തുക വാങ്ങിയിട്ടുണ്ട്. ഇവരും പണം ആവശ്യപ്പെട്ട് രം​ഗത്ത് എത്തിയിരിക്കുന്നു, കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകില്ലെന്ന് ബോധ്യമായതോടെ സ്കൂൾ വിറ്റ് ബാധ്യത ഒഴിവാക്കാനാണ് ശ്രമം. പക്ഷേ സ്കൂൾ വിൽക്കുന്നതിൽ നിന്ന് ലഭിക്കുന്ന പണം ബാധ്യതകൾ ഒഴിവാക്കാൻ തികയില്ലെന്ന വസ്തുതയും നിലനിൽക്കുന്നു.

Advertisement