വയനാട്. പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍.. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് ആണ് കൊല്ലപ്പെട്ടത്.പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടരുകയാണ്
ഇന്ന് രാവിലെ ഏഴുമണിക്കും എട്ടുമണിക്ക് ഇടയിലാണ് കൊലപാതകം എന്നാണ് പോലീസ് കരുതുന്നത്. കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് അമൽ ദാസിന്റെ മൃതദേഹം.. കുടുംബ പ്രശ്നങ്ങളുള്ളതാണ് നാട്ടുകാർ പറയുന്നത്. അമൽ ദാസിന്റെ അമ്മ സരോജിനിയും സഹോദരി കാവ്യയും കബനിഗിരിയിലെ അമ്മ വീട്ടിലാണ് താമസം. പിതാവ് ശിവദാസനും അമൽദാസും കഴിഞ്ഞിരുന്നത് പുൽപ്പള്ളി കതവാകുന്നിലാണ്. സഹോദരനെ ഫോണിൽ വിളിച്ചപ്പോൾ കിട്ടാത്തതിനെ തുടർന്നാണ് കാവ്യ അയൽവാസികളോട് വീട്ടിലെത്തി അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടക്കയിൽ മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടത്
വീട്ടിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുള്ളതായും നാട്ടുകാർ പറയുന്നു . കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതി പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട് .പുൽപ്പള്ളി സിഐ ആനന്ദകൃഷ്ണൻ എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ശിവദാസനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.