കോട്ടയം. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രവർത്തനമുണ്ടെന്ന കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിനെതിരെ സിപിഐഎം. ഒരു പ്രത്യേക മതവിഭാഗത്തെ അരികുവത്കരിക്കാനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സിപിഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി വ്യക്തമാക്കി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണത്തിൽ ഇല്ലെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഈരാറ്റുപേട്ടയിലെ പോലീസ് – റവന്യു വകുപ്പ് തർക്കം പുതിയ തലത്തിലേക്ക് വളരുമ്പോൾ സിപിഐഎമ്മും പോലീസിനെതിരാവുകയാണ്. ഈരാറ്റുപേട്ടയിൽ തീവ്രവാദ പ്രവർത്തനം ഉണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്ന് സിപിഐഎം വിലയിരുത്തുന്നു. റിപ്പോർട്ടിലെ വിവാദ പരാമർശം പിൻവലിക്കാൻ ആഭ്യന്തരവകുപ്പിനെ ബന്ധപ്പെടുമെന്ന് സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്
അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്ക് പറഞ്ഞു. പ്രാദേശിക പോലീസ് നൽകിയ റിപ്പോർട്ട് ഡിജിപിക്ക് കൈമാറുക മാത്രമാണ് ചെയ്തെന്നും എസ് പി.
പോലീസിന്റെ കൈവശമുള്ള മൂന്നേക്കറോളം സ്ഥലം റവന്യൂ വകുപ്പിനു കൈമാറുന്നതിനെതിരെ ഡിജിപിക്ക് നൽകിയ റിപ്പോർട്ട് ആണ് വിവാദമായത്.