കോഴിക്കോട്. സ്കൂട്ടറിലെ യാത്രക്കാരായ ദമ്പതികള്‍ അപകടത്തില്‍ മരിച്ചത് ബസുകള്‍ക്കിടയില്‍ ഞെരുങ്ങിെന്ന് വ്യക്തമായി. ബസിലെ ക്യാമറയിലാണ് ദാരുണ രംഗം . കക്കോടി സ്വദേശികളായ ഷൈജു ഭാര്യ ജീമ എന്നിവരാണ് തൽക്ഷണം മരിച്ചത്. ബസ് ജീവനക്കാരന്റെ അശ്രദ്ധയാണ് അപകടകാരണമെന്ന് മോട്ടോർ വാഹന ഇൻസ്പെക്ടർ പറഞ്ഞു.
ഇന്ന് രാവിലെ 9 മണിയോടെ കോഴിക്കോട് വേങ്ങേരിക്ക് സമീപമാണ് അപകടം നടന്നത്. സ്വകാര്യ ബസുകളും ബൈക്ക് യാത്രക്കാരും കോഴിക്കോടേക്ക് വരുകയായിരുന്നു. രണ്ട് ബസുകളുടെ ഇടയിലായിരുന്നു ബൈക്ക് യാത്രികർ. മുന്നിൽ പോയ kl 58 p 3402 എന്ന സ്വകാര്യ ബസ് ബ്രേക്ക് ഇട്ടു. ഇതോടെ പിന്നാലെ എത്തിയ kl 60 8003 എന്ന നമ്പറിലുള്ള ബസ് ബൈക്കിലേക്കും ബസിലേക്കും ഇടിച്ച് കയറുകയായിരുന്നു. കക്കോടി സ്വദേശികളായ ഷൈജുവും ഭാര്യ ജീമയും സംഭവത്ത് വച്ച് തന്നെ മരിച്ചു. പിന്നാലെ വന്ന ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
മറ്റൊരു ബൈക്ക് യാത്രികനും ബസ് യാത്രക്കാരായ 5 പേർക്കും നിസാര പരുക്കുകൾ ഉണ്ട്. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ഇരു ബസുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹനവകുപ്പ് കടന്നിട്ടുണ്ട്.