സോളാര്‍ ഗൂഢാലോചന കേസ്…. കെ.ബി. ഗണേഷ് കുമാര്‍ കൊട്ടാരക്കര കോടതിയില്‍ പത്തു ദിവസത്തേക്ക് നേരിട്ടു ഹാജരാകേണ്ട

Advertisement

സോളാര്‍ ഗൂഢാലോചന കേസില്‍ കൊട്ടാരക്കര കോടതിയിലെ തുടര്‍ നടപടിക്കുള്ള സ്റ്റേ ഹൈക്കോടതി നീക്കി. കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ പത്തു ദിവസത്തേക്ക് നേരിട്ടു ഹാജരാകേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേസില്‍ ഗണേഷ് കുമാര്‍ നേരിട്ടു ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം പരാതിക്കാരിക്കും കോടതി സമന്‍സ് അയച്ചിരുന്നു. കൊട്ടാരക്കര കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് ഗണേഷ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
എന്നാല്‍ ഹര്‍ജിയില്‍ നടന്ന തുടര്‍വാദത്തിലാണ് കൊട്ടാരക്കര കോടതിയിലെ നടപടിക്കുള്ള സ്റ്റേ നീക്കിയത്. കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ പത്തു ദിവസത്തെ സാവകാശമാണ് ഗണേഷ് കുമാറിന് നല്‍കിയത്. സോളാര്‍ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന കെ.ബി. ഗണേഷ് കുമാറിന്റെ ഹര്‍ജി വിധി പറയാനായി ഹൈക്കോടതി മാറ്റി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാനായി വ്യാജരേഖ ചമയ്ക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Advertisement