കേരളം അനുഭവിച്ച പ്രളയത്തിന്റെ ഭീകരതകളെ അഭ്രപാളിയില്‍ എത്തിച്ച ‘2018’സിനിമയുടെ തിരക്കഥാകൃത്തിന് പാമ്പുകടിയേറ്റു. തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് അഖില്‍.പി. ധര്‍മജന് പാമ്പുകടിയേറ്റത്. പുതിയ ഹൊറര്‍ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടാണ് അഖില്‍ വെള്ളായണിയില്‍ വാടകവീട്ടില്‍ താമസത്തിനെത്തിയത്. കായലിനടുത്തായതിനാല്‍ വെള്ളം വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള ശ്രമത്തിനിടെയിലാണ് അഖിലിനെ പാമ്പ് കടിച്ചത്. മൂര്‍ഖന്‍ പാമ്പാണ് കടിച്ചതെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ അദ്ദേഹം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസത്തെ മഴയും വെള്ളപ്പൊക്കവും വൈദ്യുതി പ്രതിസന്ധിയും കാരണം വീടുമാറാനിരിക്കെയാണ് ഇന്നലെ വീണ്ടും വെള്ളം കയറിയതും പാമ്പുകടിയേറ്റതുമെന്ന് അഖില്‍ പറയുന്നു.