12 ലക്ഷം രൂപയും പത്ത് പവൻ സ്വർണവും കവർന്ന കേസ്; വീട്ടുടമയുടെ സഹോദരന്റെ മകൻ അറസ്റ്റിൽ

Advertisement

മലപ്പുറം : മൂന്നിയൂർ മോഷണക്കേസിൽ വീട്ടുടമയുടെ സഹോദരന്റെ മകൻ അറസ്റ്റിൽ. കളിയാട്ടമുക്ക് സ്വദേശി പത്തൂർ മുഹമ്മദ് സലീമിന്റെ വീട്ടിൽ കയറി സ്വർണവും പണവും കവർന്നെന്ന കേസിലാണ് സലീമിന്റെ സഹോദരന്റെ മകൻ പത്തൂർ ആദിലിനെ(25) പോലീസ് പിടികൂടിയത്. പത്ത് പവൻ സ്വർണാഭരണങ്ങളും 12 ലക്ഷവും രൂപയുമാണ് ആദിൽ സലീമിന്റെ വീട്ടിൽ നിന്നും കവർന്നത്

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലിനും രാത്രി പത്തിനും ഇടയിലാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യയും മകളും സമീപത്തെ ബന്ധു വീട്ടിൽ താക്കോൽ ഏൽപ്പിച്ച ശേഷം മമ്പുറത്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ പോലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement