തൃശൂർ പൂത്തൂരിനടുത്ത് 4 ബിരുദ വിദ്യാർഥികൾ മുങ്ങിമരിച്ചു

Advertisement

തൃശൂർ: പുത്തൂരിനടുത്ത് നാല് യുവാക്കൾ മുങ്ങിമരിച്ചു. കൈനൂർ ചിറയിൽ ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർഥികളാണു മരിച്ചത്.

തൃശൂർ സെന്റ് തോമസ് കോളജിലെ മൂന്ന് വിദ്യാർഥികളും സെന്റ് അലോഷ്യസ്സിലെ ഒരു വിദ്യാർഥിയാണു മരിച്ചത്. അബി ജോൺ, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ (സെന്റ് തോമസ് കോളജ്) അർജ്ജുൻ (സെന്റ് അലോഷ്യസ്) എന്നിവരാണു മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർഥികളാണ്. ഇവർ കോളജിലെത്തിയ ശേഷം ചിറയിലേക്കു നീന്താൻ പോകുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്.