വിജയത്തിന്‍റെ കടവില്‍ കൊച്ചി വാട്ടർ മെട്രോ,സന്‍ഹ ഫാത്തിമക്ക് അപ്രതീക്ഷിത സ്വീകരണം

Advertisement

കൊച്ചി.വിജയത്തിന്‍റെ കടവില്‍ കൊച്ചി വാട്ടർ മെട്രോ, യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു.
ആറാം ക്ലാസ് വിദ്യാർത്ഥി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. സർവീസ് ആരംഭിച്ച് ആറുമാസം പൂർത്തിയാക്കുന്നതിന് മുൻപാണ് വാട്ടർ മെട്രോ 10 ലക്ഷം എന്ന നേട്ടം കൈവരിക്കുന്നത്.

കേരളത്തിൻറെ ജലഗതാഗത രംഗത്ത് പുതിയ മാറ്റത്തിന് തുടക്കം കുറിച്ച കൊച്ചി മെട്രോ ചുരുങ്ങിയ കാലം കൊണ്ടാണ് 10 ലക്ഷം യാത്രക്കാർ അഭിമാനനേട്ടം കൈവരിച്ചിരിക്കുന്നത്. മലപ്പുറം മഞ്ചേരി സ്വദേശിയായ സൻഹ ഫാത്തിമയാണ് കൊച്ചി മെട്രോയുടെ 10 ലക്ഷം തികച്ച യാത്രക്കാരി കുടുംബത്തോടൊപ്പം ഹൈ കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ മെട്രോ ടെര്മിനലിലേക്ക് യാത്ര ചെയ്യാൻ എത്തിയതാണ് സൻഹ
10 ലക്ഷം തികയ്ക്കുന്ന സഞ്ചാരിക്ക് വാട്ടർ മെട്രോ ഒരുക്കിയ സർപ്രൈസ് സമ്മാനം സൻഹക്ക് നൽകി. കൈവരിക്കാൻ കഴിഞ്ഞത് അതുല്യ നേട്ടമെന്ന് മെട്രോ സി ഒ ഒ സാജൻ പി ജോൺ.

ഏപ്രിൽ 26 നാണ് വാട്ടർ മെട്രോ യാത്രക്കാർക്കായി സർവീസ് ആരംഭിച്ചത്.
12 ബോട്ടുകളുമായി വൈറ്റില-കാക്കനാട് റൂട്ടിലും ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടിലും ആണ് നിലവില്‍ വാട്ടര്‍ മെട്രോയ്ക്ക് സര്‍വീസ് ഉള്ളത്.

Advertisement