പത്തനാപുരം . പുന്നല വില്ലേജിൽ കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ് എട്ടു വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി. പീഡിപ്പിച്ചതിന് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി സമീർ .എ 104 വർഷം കഠിനതടവിനും 420000 രൂപ പിഴയടക്കാനും വിധിച്ചത്.
പിഴ അടക്കാത്ത പക്ഷം 26 മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം ;പിഴ അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നൽകണം ,ഈ കേസിൽ ഒന്നാം പ്രതിയായിരുന്നു വിനോദ്, രണ്ടാം പ്രതി അടുത്ത . സ്ത്രീയെ താക്കീതു നൽകി കോടതി വിട്ടയച്ചു. അതി ജീവതയുടെ സഹോദരിയായ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഈ പ്രതിയെ ഇതേ കോടതി 100 വർഷം കഠിനതടവിനു നാല് ലക്ഷം രൂപ പിഴ അടക്കാനും 11.10.23ൽ വിധിച്ചിരുന്നു , 2020 -2021 കാലയളവിൽ പല ദിവസങ്ങളിലും അശ്ലീല വീഡിയോ കാണിച്ച് അതിജീവിതയെ ലൈംഗിക പീഢനം നടത്തിയതാണ് ഈ കേസിന് ആസ്പദമായ സംഭവം,