കേരളാ കോൺഗ്രസ് (എം) നേതാവ് അഡ്വ: ബിജു സി ആന്റണി അന്തരിച്ചു

Advertisement

ആലപ്പുഴ: കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം മുട്ടാർ ചീരംവേലിൽ അഡ്വ.ബിജു സി.ആന്റണി (53) അന്തരിച്ചു.

സംസ്ക്കാരം 19-10-2023- (വ്യാഴാഴ്ച) ഉച്ചയ്ക്ക് 02.30ന് മുട്ടാർ സെന്റ് ജോർജ് പള്ളിയിൽ.

യൂത്ത്ഫ്രണ്ട്, കെ.എസ്.സി സംഘടനകളുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, മുട്ടാർ വൈ.എം.സി.എ പ്രസിഡന്റ്, പമ്പ ബോട്ട് റേസ് ക്ലബ് ജനറൽ കൺവീനർ, മുട്ടാർ ലയൺസ് ക്ലബ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ: റിൻസി (നീരേറ്റുപുറം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ അദ്ധ്യാപിക).

മക്കൾ: അരുൺ ആന്റണി (ബാംഗ്ലൂർ ഈസ്റ്റ് വെസ്റ്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥി), അഖിൽ ചാക്കോ (പത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി), അമൽ സക്കറിയ (നീരേറ്റുപുറം സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥി )