2023 ഒക്ടോബർ 17 ചൊവ്വ
BREAKING NEWS
👉 കോഴിക്കോട് ബസ് ഇടിച്ച് ദമ്പതിമാർ മരിച്ച സംഭവം:ഡ്രൈവർ അഖിൽ ഉടമ അരുൺ എന്നിവർ അറസ്റ്റിൽ
👉 പ്രൊഫ: എം കെ സാനുവിൻ്റെ ഭാര്യ എൻ രത്നമ്മ ( 90 )അന്തരിച്ചു
👉 തൃശൂരിൽ മുങ്ങി മരിച്ച നാല് വിദ്യാർത്ഥികളുടെ പോസ്റ്റ് മാർട്ടം ഇന്ന്
👉 ജഗതിയിലെ യൂസ്ഡ് കാർ വില്പന കേന്ദ്രത്തിൽ തീപിടുത്തം. രണ്ട് കാറുകൾ കത്തിനശിച്ചു.
👉സമസ്തയുടെ മഹാന്മാരായ നേതാക്കൾ ന്മാരെ ആക്ഷേപിച്ചാൽ ഇരുത്തേണ്ടവരെ ഇരുത്തേണ്ടിടത്ത് ഇരുത്തുമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ
👉സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്.
👉 ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്.
👉 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്.
👉കോഴിക്കോട് ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥിനി അശ്വിനി ആർ നായർ വെള്ളി നേടി.
🌴 കേരളീയം 🌴
🙏തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ കെ ജയരാമന്‍ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല.
🙏തലസ്ഥാനത്തുണ്ടായ മഴ മുന്നറിയിപ്പില്‍ അപാകതയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. ജില്ലയില്‍ സാമാനകളില്ലാത്ത രീതിയിലാണ് മഴ പെയ്തത്. നഷ്ടപരിഹാരം ക്യാബിനറ്റ് തീരുമാനിക്കുമെന്നും റവന്യു മന്ത്രി പറഞ്ഞു.
🙏തമിഴ്‌നാട് തീരത്തിന് മുകളിലും വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമുള്ള രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീനവും അറബികടലിലെ ന്യൂനമര്‍ദ്ദ സാധ്യതയും മൂലം കേരളത്തില്‍ മഴ തുടരാന്‍ സാധ്യത.
🙏 തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് തിരുവനന്തപുരം, പത്തനംത്തിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു.
🙏നിയമസഭ കയ്യാങ്കളി കേസില്‍ നടത്തിയ തുടരന്വേഷണം അപൂര്‍ണമാണെന്ന് പ്രതികള്‍. തുടരന്വേഷണത്തില്‍ അപാകതകളുണ്ട്. പരിക്കേറ്റ വനിതാ എംഎല്‍എമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച പുതിയ രേഖകള്‍ കൈമാറിയില്ലെന്നും പ്രതികള്‍ കോടതിയില്‍ പറഞ്ഞു.
🙏വന്‍വിജയമായ കൊച്ചി വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു. മലപ്പുറം മഞ്ചേരി സ്വദേശി സന്‍ഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സന്‍ഹ.
🇳🇪 ദേശീയം 🇳🇪
🙏നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന മിസോറാമില്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 39 പേരുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. നവംബര്‍ ഏഴിനാണ് മിസോറാമില്‍ തെരഞ്ഞെടുപ്പ്.
🙏ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക ജാതിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. ജാതി സെന്‍സസ് പ്രക്രിയയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ പ്രത്യേക വിഭാഗമായി ജാതി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
🙏ഇന്ത്യാ – പാക് വിഭജനം ചരിത്രപരമായ പിഴവാണെന്ന പ്രസ്താവനയുമായി എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. വിഭജനം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഉവൈസി അഭിപ്രായപ്പെട്ടു.
🙏ദില്ലി മദ്യനയ കേസില്‍ ആംആദ്മി പാര്‍ട്ടിയെ പ്രതിചേര്‍ക്കുന്നത് ആലോചനയിലാണെന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണ നിരോധന നിയമത്തിലെ 70-ാം വകുപ്പ് പ്രകാരം നടപടിയെടുക്കാനാണ് ആലോചന. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
🙏ആംആദ്മി പാര്‍ട്ടിയിലെ രാഘവ് ഛദ്ദയെ സസ്പെന്‍ഡ് ചെയ്തതിനെതിരായ ഹര്‍ജിയില്‍ രാജ്യസഭയ്ക്ക് സുപ്രീംകോടതി നോട്ടീസ്. സസ്പെന്‍ഷന്‍ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി രാഘവ് ഛദ്ദ നല്കിയ ഹര്‍ജിയിലാണ് നോട്ടീസ്.
🙏മഹാരാഷ്ട്രയിലെ ഏറ്റവും വലിയതെന്ന വിശേഷണവുമായി നിര്‍മാണം തുടങ്ങിയ ഫ്ലൈ ഓവര്‍ തകര്‍ന്നുവീണു. മുംബൈ-ഗോവ ഹൈവേയിലെ രത്‌നഗിരി ജില്ലയിലെ ചിപ്ലൂണ്‍ നഗരത്തിലാണ് അപകടം നടന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
🙏തമിഴ്നാട് നാമക്കലില്‍ ഏഴ് നവജാതശിശുക്കളെ വിറ്റ സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. അനുരാധയും ബ്രോക്കറും അറസ്റ്റിലായി. നാമക്കല്‍ ജില്ലയിലെ തിരുചെങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട അമ്മമാരുടെ പക്കലില്‍ നിന്ന് ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000 രൂപ നിരക്കില്‍ നവജാത ശിശുക്കളെ വാങ്ങി മറ്റുള്ളവര്‍ക്ക് വില്‍ക്കുകയായിരുന്നു ഇവര്‍.
🙏രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലക്കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ട് കോടതി. നോയിഡയിലെ നിതാരയില്‍ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ട കേസിലെ പ്രതികളായ സുരീന്ദര്‍ കോലി, മൊനീന്ദര്‍ സിംഗ് എന്നിവരെയാണ് അലഹബാദ് കോടതി വെറുതെ വിട്ടത്.
🇦🇺 അന്തർദേശീയം 🇦🇽
🙏ഗാസയ്ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ കാഴ്ചക്കാരായി നില്‍ക്കില്ലെന്ന ഇറാന്റെ മുന്നറിയിപ്പ് പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമോയെന്ന ആശങ്ക പടര്‍ത്തുന്നു. ഇസ്രയേല്‍ പരിധി ലംഘിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ചൈനയും കുറ്റപ്പെടുത്തിയിരുന്നു.
🙏ഇസ്രയേലിനെ തടയാന്‍ നയതന്ത്ര ശേഷി ഉപയോഗിക്കണമെന്ന് ഇറാന്‍ ചൈനയോട് അഭ്യര്‍ത്ഥിച്ചു. ഇസ്രായേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇസ്ലാമിക രാജ്യങ്ങള്‍ നാളെ സൗദി അറേബ്യയില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള അടിയന്തിര അസാധാരണ യോഗ തീരുമാനം എന്താകുമെന്ന ആശങ്കയിലാണ് ലോകം.
🙏ഭൂമിയുടെ വടക്കന്‍ അര്‍ദ്ധഗോളത്തില്‍ 2024 മാര്‍ച്ച് – മെയ് മാസങ്ങളില്‍ സൂപ്പര്‍ എല്‍ നിനോയ്ക്ക് സാധ്യത പ്രവചിച്ച് അമേരിക്കയിലെ കാലാവസ്ഥാ പ്രവചന കേന്ദ്രം. പസഫിക് സമുദ്രത്തിലെ ജലത്തിലുണ്ടാകുന്ന താപ വ്യതിയാനം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ആഴത്തില്‍ സ്വാധീനിക്കുന്നുമെന്നും ഇത് ഇന്ത്യയില്‍ മഴ കുറയാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
🙏ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയാറായിരുന്നുവെന്ന സൂചനയുമായി ഇറാന്‍. ഗാസ മുനമ്പിനെ ഉന്നമിട്ടുള്ള വ്യോമാക്രമണം അവസാനിപ്പിക്കുന്ന പക്ഷം, ഇസ്രയേലില്‍നിന്നു പിടികൂടി ബന്ദികളാക്കിയ 199 പേരെയും വിട്ടയയ്ക്കാന്‍ ഹമാസ് തയാറായിരുന്നുവെന്നാണ് ഇറാന്‍ വെളിപ്പെടുത്തുന്നത്.
🙏300-ലധികം യാത്രക്കാരുമായി കോംഗോ നദിയില്‍ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ട് മുങ്ങി 167 പേരെ കാണാതായി. 40 മൃതദേഹങ്ങള്‍ കണ്ടെത്തി. രക്ഷാപ്രവര്‍ത്തകര്‍ 189 പേരെ രക്ഷപ്പെടുത്തി.
🏏🏑കായികം🥍🏸
🙏ലഖ്‌നൗ സ്റ്റേഡിയത്തിലെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന പരസ്യ ബോര്‍ഡുകള്‍ ഓസ്‌ട്രേലിയ – ശ്രീലങ്ക മത്സരത്തിനിടെയുണ്ടായ കനത്ത കാറ്റില്‍ തകര്‍ന്ന് ഗാലറിയില്‍ വീണു. ഗാലറിയില്‍ കാണികള്‍ കുറവായതിനാലും ശബ്ദം കേട്ട ഉടന്‍ തന്നെ ആളുകള്‍ ഓടിമാറിയതിനാലും ആരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസേ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണര്‍മാര്‍ നല്‍കിയ 125 റണ്‍സ് കൂട്ടുകെട്ട് മുതലാക്കാനാകാതെ 209 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 15 ഓവറുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.