സാമ്പത്തിക പ്രതിസന്ധിവേറെ, കേരളീയം പരിപാടിക്ക് 27.12 കോടിയുടെ ബജറ്റ് പാസാക്കി സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിക്ക് 27.12 കോടിയുടെ ബജറ്റ് അംഗീകരിച്ച് ധനകാര്യ വകപ്പ്. വിവിധ കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ അംഗീകരിച്ചുകൊണ്ടാണ് നടപടി. ഇതിനു പുറമെ പശ്ചാത്തല സൗകര്യത്തിന് വകുപ്പുകള്‍ക്ക് തുക ചെലവഴിക്കാം. കൂടാതെ പരിപാടിക്കായി സ്‌പോണ്‍സര്‍ഷിപ്പ് വഴി തുക കണ്ടെത്താമെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു.

കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ കേര്‌ളീയം നടത്തുന്നത്. ഇതിനുള്ള ബജറ്റ് അംഗീകരിച്ചാണ് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയത്. ഓരോ കമ്മിറ്റിക്കും പരമാവധി ചെലവാക്കാവുന്ന തുകയാണ് അംഗീകരിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 27.12 കോടി കേരളീയത്തിനായി ചെലവഴിക്കാമെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. ടൂറിസം വകുപ്പിന്റെ ശീര്‍ഷകത്തില്‍ നിന്നും വഹിക്കണം. ഇതിനു പുറമെ പശ്ചാത്തല സൗകര്യത്തിന് വിവിധ വകുപ്പുകള്‍ക്ക് സ്വന്തം ഫണ്ടില്‍ നിന്നും തുക ചെലവഴിക്കാന്‍ അനുമതിയുണ്ട്. സ്പാണ്‍സര്‍ഷിപ്പിലൂടെയും തുക കണ്ടെത്താം. താമസത്തിനായി പരമാവധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും സ്വകാര്യ ഹോട്ടലുകളില്‍ താമസിക്കുന്ന മുറികള്‍ക്ക് മാത്രം വാടക നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികള്‍ ഉപയോഗിക്കാന്‍ പണം അനുവദിക്കില്ലെന്നും ആര്‍ട്ടിസ്റ്റുകള്‍ക്കും രെപാഫഷണലുകള്‍ക്കുമല്ലാതെ മറ്റാര്‍ക്കും തുക നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. മുഴുവന്‍ ചെലവുകളും സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് ചെയ്യും.

ആകെ ചെലവ് 27.12 കോടി,സ്പോണ്‍സര്‍ഷിപ്പ് വഴിയും പണം കണ്ടെത്തും

സെമിനാറിന് രണ്ടു ലക്ഷം,കള്‍ച്ചറല്‍ കമ്മിറ്റിക്ക് 3.14 കോടി,ഫുഡ് ഫെസ്റ്റിവല്‍ കമ്മിറ്റിക്ക് 85 ലക്ഷം,റിസപ്ഷന്‍ ആന്റ അക്കോമഡേഷന്‍ 1.81 കോടി,എക്സിബിഷന്‍ കമ്മിറ്റിക്ക് 9.39 കോടി,ഇല്യൂമിനേഷന്‍ 2.97 കോടി,ഫ്ളവര്‍ഷോയ്ക്ക് 81 ലക്ഷം,ഫിലിം ഫെസ്റ്റിവലിന് 60 ലക്ഷം,മീഡിയാ ആന്റ് പബ്ളിസിറ്റി 3.98 കോടി

ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി 1.98 കോടി.

Advertisement