ഉഗ്രന്‍ നേട്ടം,സ്കൂൾ കായികമേളയുടെ പേര് മാറ്റുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

Advertisement

തിരുവനന്തപുരം.സംസ്ഥാന സ്കൂൾ കായികമേളയുടെ പേര് മാറ്റാൻ ആലോചനയുമായി സർക്കാർ. സ്കൂൾ ഒളിമ്പിക്സ് എന്ന പേരിൽ നടത്താനാണ് ആലോചന. അടുത്ത തവണ മുതൽ സ്പോർട്സ് കലണ്ടർ പ്രസിദ്ധീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി .

കുന്നംകുളത്ത് വച്ച് നടക്കുന്ന 65 മത് സ്കൂൾ കായികമേളക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. കായികമേളയെ വിപുലപ്പെടുത്തി സ്കൂൾ ഒളിമ്പിക്സാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി ഒരു വർഷം മുൻപ് തന്നെ സമിതി രൂപീകരിച്ചു. അത്ലറ്റിക്‌സിന് ഒപ്പം ഗെയിംസും കായികമേളയുടെ ഭാഗമാകും.

പരിശീലനത്തിന് സമയം കിട്ടുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ കലണ്ടറിനൊപ്പം സ്പോർട്സ് കലണ്ടർ പ്രസിദ്ധീകരിക്കാനും തീരുമാനമായി.ഈ കൊല്ലം മേള നടക്കുന്ന കുന്നംകുളം ബോയ്സ് വിഎച്ച്എസ് സ്കൂളിലെ കെട്ടിട നിർമ്മാണത്തിന് 2.6 കോടി രൂപയും സർക്കാർ അനുവദിച്ചു.