നടൻ കുണ്ടറ ജോണിയുടെ സംസ്ക്കാര ചടങ്ങുകൾ നാളെ

Advertisement

കൊല്ലം.അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്ക്കാര ചടങ്ങുകൾ നാളെ നടക്കും.
ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കൊല്ലം ബെൻസിഗർ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങും വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനാണ് അവസാന ചിത്രം.കൊല്ലo ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലേവ്യറാണ് ഭാര്യ. മക്കള്‍.ആഷിമ ജെ കാതറിന്‍(ഗവേഷണ വിദ്യാര്‍ഥി), ആരവ്(അസ്റ്റിജ് ജോണി).

Advertisement