വാർത്താനോട്ടം

Advertisement

2023 ഒക്ടോബർ 18 ബുധൻ

BREAKING NEWS

👉 ബി എസ് എഫ് സൈനീക ട്രൂപ്പിന് നേരെ പാക് വെടിവെയ്പ്, അർനിയ സെക്ടറിൽ ഇന്നലെ രാത്രിയാണ് സംഭവം. സൈന്യം തിരിച്ചടിച്ചു.

👉ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം 500 മരണം.

👉ശബരിമല:പി എൻ മഹേഷ് ശബരിമല മേൽശാന്തിമൂവാറ്റുപുഴ ഏഴാനല്ലൂർ സ്വദേശിയാണ്.
പി ജി മുരളി മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടു.തൃശൂർ വടക്കക്കോട് സ്വദേശിയാണ്.

👉സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ, പ്രത്യേക മുന്നറിയിപ്പില്ല.

👉സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം ദിനത്തിലെ ആദ്യ സ്വർണ്ണം ഇടുക്കിയ്ക്ക്

👉ഇന്നലെ അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്ക്കാരം നാളെ കുണ്ടറ കാഞ്ഞിരംകോട്ട്

👉 തലസ്ഥാനത്ത് ഇന്ന് യുഡിഎഫ് സെക്രട്ടറിയറ്റ് ഉപരോധം;ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

👉വിഎസിൻ്റ നൂറാം പിറന്നാളാഘോഷം: മുൻ പിഎ സുരേഷിനെ ക്ഷണിച്ചു, പിന്നെ ചടങ്ങിൽ നിന്ന് ഒഴിവാക്കി

🌴 കേരളീയം 🌴

🙏തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

🙏തുലാമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടന്നു. ഈ മാസം 22 വരെയാണ് തുലാമാസപൂജ. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം നവംബര്‍ 16 ന് തുടങ്ങും.

🙏സ്‌കൂള്‍ കായികമേളയെ സ്‌കൂള്‍ ഒളിമ്പിക്സ് എന്നാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുന്നംകുളത്ത് സംസ്ഥാന സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌കൂള്‍ ഒളിമ്പിക്സായാല്‍ മത്സരയിനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്താം. അടുത്ത വര്‍ഷംമുതല്‍ സ്പോര്‍ട്സ് കലണ്ടര്‍ തയാറാക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

🙏അറുപതു വയസു കഴിഞ്ഞ ഡോ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമിക്കുന്നത് എന്തിനെന്നു സുപ്രീം കോടതി. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായതോടെ കേസ് വിധിപറയാന്‍ മാറ്റി.

🙏കൊല്ലം ശാസ്താംകോട്ടയില്‍ ഭാര്യയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനു ജീവപര്യന്തം കഠിന തടവ്. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ആഷ്ളി സോളമനെയാണു ശിക്ഷിച്ചത്. മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിച്ച് 2018 ഓക്ടോബര്‍ ഒമ്പതിന് ഭാര്യ അനിതയെ തലയ്ക്കടിച്ചു കൊന്നെന്നാണു കേസ്.

🙏തിരുവനന്തപുരം: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീ പിടിച്ചു. തിരുവനന്തപുരം പാളയത്ത് യൂണിവേഴ്സിറ്റി കോളേജിനു മുന്‍പിലെത്തിയപ്പോഴാണ് ബസില്‍ നിന്ന് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി.

🇳🇪 ദേശീയം 🇳🇪

🙏സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നിഷേധിച്ച സുപ്രീം കോടതി സ്വവര്‍ഗ ദമ്പതികള്‍ക്കു കുഞ്ഞുങ്ങളെ ദത്തെടുക്കാനാകില്ലെന്നും ഉത്തരവിട്ടു. കുഞ്ഞുങ്ങളെ ദത്തെടുക്കാമെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയതിനു പിറകേയാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ മൂന്നു ജഡ്ജിമാര്‍ എതിര്‍വിധി പ്രസ്താവിച്ചത്.

🙏ഇന്ത്യ 2035 നകം സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 ആകുമ്പോഴേക്കും ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങള്‍ വേണമെന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടുവച്ചു. ഗഗന്‍യാന്‍ പദ്ധതി അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശങ്ങള്‍.

🙏പടക്കങ്ങള്‍ പൊട്ടിച്ച് പരിശോധിക്കുന്നതിനിടെ ശിവകാശിയിലെ രണ്ട് പടക്ക നിര്‍മാണശാലകളിലുണ്ടായ സ്ഫോടനത്തില്‍ 13 മരണം. തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ശിവകാശിയിലാണു സംഭവം.

🙏ചോദ്യത്തിനു കോഴ വാങ്ങിയെന്ന് ആരോപിച്ച ബിജെപി എംപി നിഷികാന്ത് ദുബൈക്കെതിരേ മഹുവ മൊയ്ത്ര എംപി ഡല്‍ഹി ഹൈക്കോടിതയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഇതേസമയം, നിഷികാന്തിന്റെ പരാതി സ്പീക്കര്‍ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു.

🙏കര്‍ണാടകയില്‍ 20 എംഎല്‍എമാരുമായി മൈസൂരുവിലേക്കു യാത്ര നടത്താനുള്ള മന്ത്രിയുടെ നീക്കം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തടഞ്ഞു. മരാമത്തു മന്ത്രി സതീഷ് ജാര്‍ക്കിഹോളി കിത്തൂരിന്റെ നീക്കമാണ് യാത്ര തടഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല മന്ത്രിയുമായി സംസാരിച്ച് യാത്രാനീക്കം റദ്ദാക്കിക്കുകയായിരുന്നു.

🙏അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന ഖര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി.

🙏തനിക്കു ചൈനീസ് ബന്ധമില്ലെന്നും ചൈനീസ് പണം സ്വീകരിച്ചിട്ടില്ലെന്നും ന്യൂസ് ക്ലിക്ക് കേസില്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം. താന്‍ ചൈനീസ് ഏജന്റല്ല. ചൈനീസ് സര്‍ക്കാരില്‍ നിന്നോ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നോ ഫണ്ട് സ്വീകരിച്ചിട്ടില്ല. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരുമായി ബന്ധമുണ്ടെന്നും നെവില്‍ റോയ് സിംഘാം പറഞ്ഞു.

🇦🇽 അന്തർദേശീയം 🇦🇺

🙏ഗാസയിലെ ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തില്‍ അഞ്ഞൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അല്‍ അഹ്ലി അറബ് ആശുപത്രിയില്‍ ഇസ്രയേലാണ് ബോംബിട്ടതെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ആരോപിച്ചു.

🙏ആക്രമണം ഭയന്നു ആയിരങ്ങള്‍ വീടുവിട്ട് സുരക്ഷിതമെന്ന് കരുതിയിരുന്ന ആശുപത്രിയില്‍ അഭയം തേടിയിരുന്നു. ഇവരാണു കൊല്ലപ്പെട്ടത്. ഇതേസമയം, ആശുപത്രിയില്‍ തങ്ങള്‍ ബോംബാക്രമണം നടത്തിയിട്ടില്ലെന്നും ഗാസയിലെ ഭീകരരാണ് ബോംബിട്ടതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.

🙏ഗാസയില്‍ ദുരിതം അനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി യുഎന്‍ എത്തിച്ച ഇന്ധനവും വൈദ്യസഹായവും ഹമാസ് തട്ടിയെടുത്തെന്ന് ഇസ്രായേല്‍. ഗാസയിലെ ജലശുദ്ധീകരണത്തിന് ആറ് ദിവസത്തേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഇന്ധനമാണ് മോഷ്ടിച്ചത്.

🙏ഇസ്രയേല്‍ വ്യോമാക്രമണത്തിനിടെ ഗാസ മുനമ്പില്‍നിന്ന് പലായനം ചെയ്ത നൂറുകണക്കിന് പലസ്തീന്‍ മുസ്ലിങ്ങള്‍ അഭയം തേടിയത് പുരാതന ക്രിസ്ത്യന്‍ ദേവാലയത്തില്‍. ഗാസയിലെ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചിലാണ് പലസ്തീനികള്‍ അഭയം തേടിയെത്തിയത്.

🙏ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇസ്രായേല്‍ കുറ്റകൃത്യങ്ങള്‍ തുടര്‍ന്നാല്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെയും പ്രതിരോധ ശക്തികളെയും ആര്‍ക്കും തടുക്കാനാവില്ലെന്നും ഖമേനി പറഞ്ഞു.

🙏ഗാസയില്‍ ഇതുവരെ അയ്യായിരത്തോളം ഹമാസ് കേന്ദ്രങ്ങള്‍ ആക്രമിച്ചെന്ന് ഇസ്രയേല്‍. സാധാരണക്കാരായ ജനങ്ങളെ ആക്രമണങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ആക്രമണങ്ങളുടെ എണ്ണം ഇത്രയേറെ കൂട്ടേണ്ടിവന്നതെന്നും ഇസ്രേലി ഉദ്യോഗസ്ഥന്‍ വെളിപെടുത്തി.

🏏 കായികം 🏏

🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലണ്ട്സിന് അട്ടിമറി വിജയം. കരുത്തരായ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിന് തോല്‍പിച്ചാണ് നെതര്‍ലണ്ട് ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കിയത്.

🙏 മഴ കാരണം 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്സിന്റെ 78 റണ്‍സുകളുടെ മികവില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.