തിരുവനന്തപുരം.വട്ടിയൂർക്കാവ് സ്വദേശി പുഷ്പകുമാരി (68) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ആര്യനാട് ഭാഗത്ത് കരമനയാറിലൂടെ സ്ത്രീ ഒഴുകി പോകുന്നത് കണ്ടെന്ന്
പ്രദേശവാസികൾ പറഞ്ഞതനുസരിച്ച്
ഫയർ ഫോഴ്സ് തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ അരുവിക്കര പാലത്തിന് അടിയിൽ മുളയിൽ തടഞ്ഞ് കിടക്കുന്ന നിലയിൽ മൃതദേഹം കാണപ്പെടുകയായിരുന്നു.
വട്ടിയൂർക്കാവിൽ നിന്ന് സ്ത്രീയെ കാണാതായെന്ന പരാതി രണ്ട് ദിവസം മുമ്പ് ആര്യനാട് പൊലീസിന് ലഭിച്ചതിനെ തുടർന്ന് പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.രണ്ട് ദിവസം മുമ്പ് വീട്ടിൽ ആഭരണങ്ങൾ ഊരിവച്ച ശേഷം ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞാണ് പുഷ്പകുമാരി പോയതെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.