തിരുവനന്തപുരത്ത് വൻ സ്വർണവേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി 1.20 കോടിയുടെ സ്വർണം പിടികൂടി

Advertisement

തിരുവനന്തപുരം: വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്നു യാത്രക്കാരിൽ നിന്നായി ഒരു കോടി 20 ലക്ഷത്തിന്റെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലർച്ചെ രണ്ടു മണിക്ക് ഷാർജയിൽ നിന്നും വന്ന ഒരു യാത്രക്കാരനിൽ നിന്നും പുലർച്ചെ നാലു മണിക്കെത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്.

ബീമാപ്പള്ളി സ്വദേശി സെയ്ദ്അലി, തിരുച്ചിറപ്പള്ളി സ്വദേശി റിയാസ് അഹമ്മദ്, മാവേലിക്കര സ്വദേശി ഷിനാസ് എന്നിവരാണ് പിടിയിലായത്. സെയ്ദ് അലി ടേപ്പിനകത്താണ് സ്വർണം ഒളിപ്പിച്ച് കടത്തിയത്. സ്വകാര്യ ഭാഗത്ത് സ്വർണം ഒളിപ്പിച്ചാണ് റിയാസ് അഹമ്മദ് സ്വർണം കടത്തിയത്. ഷിനാസ് ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്. ആകെ രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.