കൊച്ചി വാട്ടർ മെട്രോ ടെർമിനൽ നിർമാണത്തിൽ ക്രമക്കേട്; പോലീസ് കേസെടുത്തു

Advertisement

കൊച്ചി : വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണത്തിൽ ക്രമക്കേട്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ ലഭിച്ച കമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണ് നിർമാണമെന്നും ടെർമിനലിന്റെ റാഫ്റ്റുകളിൽ വളവുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്

കഴിഞ്ഞ ദിവസം വാട്ടർ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കടന്നിരുന്നു. സർവീസ് ആരംഭിച്ച് ആറ് മാസത്തിനകമാണ് വാട്ടർ മെട്രോ ഈ നേട്ടം കൈവരിച്ചത്. ഏപ്രിൽ 26നാണ് വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത്. നിലവിൽ 12 ബോട്ടുകളാണ് സർവീസ് നടത്തുന്നത്