കണ്ണൂർ: തലശേരി ഗവ.കോളജിന്റെ പേര് മാറ്റി, ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക കോളജ് എന്നറിയപ്പെടും. പേരുമാറ്റിയ വിവരം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവാണ് അറിയിച്ചത്.
കോളജിന്റെ ഉന്നമനത്തിന് പൊതുപ്രവര്‍ത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണന് എടുത്ത മുന്‍കൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പെരുമാറ്റം.
കോളജിന് കോടിയേരിയുടെ പേരിടാൻ തലശേരി എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കത്ത് നൽകിയിരുന്നുവെന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മന്ത്രി ആര് ബിന്ദു അറിയിച്ചു.