‘​ഗോപി സുന്ദറിന്റെ കറിവേപ്പില’… കമന്റിന് ചുട്ട മറുപടിയുമായി അഭയ ഹിരൺമയി

Advertisement

സംഗീത സംവിധായകൻ ഗോപി സുന്ദറും അഭയ ഹിരൺമയിമായുള്ള ബന്ധവും വേർപിരിയലുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന്റെ പേരിൽ വലിയ സൈബർ ആക്രമണത്തിനും അഭയ ഇരയായിരുന്നു. ഗോപി സുന്ദറുമായുള്ള വേർപിരിയലിന് ശേഷം സംഗീതത്തിൽ കൂടുതൽ ശ്രദ്ധ നൽകുകയാണ് അഭയ. സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം അഭയ പങ്കുവെക്കാറുണ്ട്.
കഴിഞ്ഞ ദിവസം സംഗീത സംവിധായകനും ഗായകനുമായ ജാസ് ഗിഫ്റ്റിനൊപ്പം ഒന്നിച്ച് പ്രവർത്തിച്ച അനുഭവം അഭയ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ അപമാനിക്കുന്ന തരത്തിൽ വന്ന കമന്റിന് അഭയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാൾ കുറിച്ചത്. പിന്നാലെ മറുപടിയുമായി അഭയ എത്തി. ഞാൻ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ വന്നു മുന്നിൽ നിൽക്കുമ്പോ മനസിലാകും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം. അവർ വളർത്തിയപ്പോൾ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാനൊന്ന് ഓർമിപ്പിക്കണമല്ലോ.- എന്നാണ് അഭയ കുറിച്ചത്. പിന്നീട് ഈ കമന്റ് നീക്കം ചെയ്തു.