സൗജന്യ മരുന്ന് വിതരണം മുടങ്ങി,എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

Advertisement

കാസർഗോഡ്. എൻഡോസൾഫാൻ ദുരിത ബാധിതനെ തൂങ്ങി മരിച്ചയിൽ കണ്ടെത്തി. മാലക്കല്ല് സ്വദേശി സജി മാത്യു ആണ് മരിച്ചത്. വീടിന് സമീപത്തെ മരത്തിലാണ് സജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി ചികിത്സയിൽ കഴിയുന്ന ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നു. അതേസമയം ദുരിത ബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണം മുടങ്ങിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു

Advertisement