മാർബിൾ സ്ലാബുകൾക്കിടയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു

Advertisement

മലപ്പുറം. താനൂർ കാളാട് മാർബിൾ സ്ലാബുകൾക്കടയിൽപ്പെട്ട് അതിഥി തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാൾ സ്വദേശി ബാസിയാണ് മരിച്ചത്.
കണ്ടെയ്നർ ലോറിയിൽ നിന്ന് മാർബിൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുന്നതിനിടെ മാർബിൾ സ്ലാബുകൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.അപകടത്തിൽ
കൂടെയുണ്ടായിരുന്ന മേഘനാഥിനെ ഗുരുതര പരുക്കുകളുടെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താനൂരിൽ നിന്നും തിരൂരിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.മരിച്ച തൊഴിലാളിയുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Advertisement