മലപ്പുറം: വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ മകളുമായ തസ്‌നിം ഇബ്രാഹിം മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് തസ്‌നിം രാജിക്കത്ത് അയച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് കത്തിൽ ഇവർ വ്യക്തമാക്കി. 2015ലാണ് ഇവർ ഭാരവാഹിയായി ചുമതലയേറ്റത്. അതേസമയം നവംബർ ആദ്യ വാരം കോഴിക്കോട് നടക്കുന്ന സുലൈമാൻ സേട്ട് അനുസ്മരണത്തിലും പലസ്തീൻ ഐക്യദാർഢ്യ സംഗമത്തിലും തസ്‌നിം പങ്കെടുക്കുമെന്ന് ലീഗ് നേതാക്കൾ അറിയിച്ചു.
Home News Breaking News വനിതാ ലീഗ് ദേശീയ സെക്രട്ടറി തസ്‌നിം ഇബ്രാഹിം മുസ്ലിം ലീഗിൽ നിന്ന് രാജിവെച്ചു