കൈക്കൂലി കേസ്,വില്ലേജ് ജീവനക്കാർക്ക് സസ്പെൻഷൻ

Advertisement

പാലക്കാട്. തരൂർ-ഒന്ന് വില്ലേജോഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബി.എം. കുമാറിനെയും കേരളശ്ശേരി വില്ലേജിലെ വില്ലേജ് അസിസ്റ്റന്റ് പി.യു ഫാറൂഖിനെയുമാണ് സസ്പെൻഡുചെയ്ത് കളക്ടർ ഉത്തരവിട്ടത്.കൈക്കൂലിക്കേസിൽ ബി.എം. കുമാറിനെ വിജിലൻസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു

അന്നുമുതൽ സർവീസിൽനിന്ന് സസ്പെൻഡുചെയ്തുകൊണ്ടാണ് ഉത്തരവായത്.ഗുരുതര സാമ്പത്തിക ക്രമക്കേടും കൃത്യവിലോപവും നടത്തിയതിനാണ് പി.യു. ഫാറൂഖിനെ സസ്പെൻഡുചെയ്തതെന്ന് അറിയിപ്പിൽ പറയുന്നു.

വില്ലേജോഫീസിൽ നികുതിയിനത്തിലും മറ്റുമായി ലഭിച്ച തുക സർക്കാരിലേക്ക് അടയ്ക്കുന്നതിൽ കൃത്രിമം നടത്തിയതായിരുന്നു ഫാറൂഖിനെ സസ്പെന്റ് ചെയ്യാൻ കാരണം.

Advertisement