സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

Advertisement

കൊച്ചി. എലൂരിൽ സ്കൂട്ടർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു.എലൂർ കടവിൽ നിന്ന് ഒരു മൃതദേഹവും, സ്കൂട്ടറും ഇന്നലെ കണ്ടെത്തിയിരുന്നു.എലൂർ സ്വദേശി കെൽവിൻ ആന്റണിയുടെ മൃതദേഹമാണ് ലഭിച്ചത്

കെൽവിന്റെ സ്കൂട്ടർ കടവിന് സമീപം ഉണ്ട്.പുഴയിൽ നിന്ന് ലഭിച്ചത് ചേരാനെലൂർ സ്വദേശിയുടെ സ്കൂട്ടർ.ഇയാളുടെ സഹോദരനാണ് വാഹനം ഉപയോഗിച്ചിരുന്നത്.കൂടെയുള്ളത് കെൽവിന്റെ സുഹൃത്ത് എന്ന് സംശയം.ഇന്നലെ രാത്രിയായിരുന്നു സംഭവം.