ഭാര്യയുടെ ബന്ധുവിനെ വീഡിയോ കാൾ ചെയ്തു യുവാവ് ആത്മഹത്യചെയ്തു

Advertisement

തിരുവനന്തപുരം . ഭാര്യയുടെ ബന്ധുവിനെ വീഡിയോ കാൾ ചെയ്തു യുവാവിന്റെ ആത്മഹത്യ. സംഭവം നെടുമങ്ങാട്. പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് റിയാസ് സുഹൃത്തായ നസീറിന്റെ വാടകവീട്ടിലെത്തി. ഇരുവരും ചേർന്ന് മദ്യപിച്ചതിനു ശേഷമായിരുന്നു സംഭവം. സുഹൃത്ത്‌ നസീർ ഉറങ്ങിയ സമയത്താണ് റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്തത് പിന്നീട് വീടിനകത്തെ ഫാനിൽ തൂങ്ങുകയായിരുന്നു. നസീർ ഉറക്കമെഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്

തുടർന്നു നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. രണ്ടു മാസമായി റിയാസ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന്
റിയാസിന്റെ ഭാര്യയുടെ ബന്ധുക്കളുടെ വിശദീകരണം. നെടുമങ്ങാട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു