2023 ഒക്ടോബർ 20 വെള്ളി
🌴കേരളീയം 🌴
🙏സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ല കിരീടത്തിനരകില്‍. കുന്നംകുളത്തു നടക്കുന്ന മേളയ്ക്ക് ഇന്നു കൊടിയിറങ്ങും. 18 സ്വര്‍ണം അടക്കം 179 പോയിന്റുമായാണ് പാലക്കാട് ജില്ലയുടെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 11 സ്വര്‍ണവുമായി 131 പോയിന്റാണുള്ളത്.
🙏കാലവര്‍ഷം പൂര്‍ണമായും പിന്മാറിയെന്നും 72 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ദക്ഷിണേന്ത്യയില്‍ ആരംഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസില്‍ സിപിഎം നേതാവ് അരവിന്ദാക്ഷന് നേരിട്ടു പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെളിവായി ശബ്ദരേഖ ഉണ്ടെന്നും ഇ ഡി കോടതിയില്‍ വ്യക്തമാക്കി. രേഖകള്‍ സീല്‍ ചെയ്ത കവറില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
🙏മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കു യഥാസമയം പിഴ അടയ്ക്കാതെ കേസുകള്‍ കോടതികളിലേക്കു പോയവര്‍ക്കു കേസുകള്‍ പിന്‍വലിച്ച് പിഴ അടയ്ക്കാന്‍ അവസരം. നിയമലംഘനം കണ്ടെത്തി കേസെടുത്ത മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസിലോ പൊലീസ് സ്റ്റേഷനിലോ അപേക്ഷിച്ചാല്‍ ഓണ്‍ലൈനായി പിഴയടയ്ക്കാന്‍ അവസരമൊരുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്.
🙏മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതി നല്‍കിയ മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.
🙏കേരളപ്പിറവിയോട
നുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവന്തപുരത്തു സംഘടിപ്പിക്കുന്ന ‘കേരളീയം’ പരിപാടി പൊതുഖജനാവ് കൊള്ളയടിക്കാനുള്ള പരിപാടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുപോലും പണമില്ലാത്തപ്പോള്‍ 27 കോടി 12 ലക്ഷം രൂപ മുടക്കി ഈ കേരളീയം നടത്തേണ്ടതുണ്ടോയെന്നു ചെന്നിത്തല ചോദിച്ചു.
🙏വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ സിപിഐ തീരുമാനമായിരുന്നെന്ന് സിപിഐ മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മയില്‍. എന്നാല്‍ വിഎസ് അതു സ്വന്തം പദ്ധതിയാക്കി മാറ്റുകയായിരുന്നെന്നും ഇസ്മയില്‍ പറഞ്ഞു. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടതാണമെന്നും ഇസ്മയില്‍ അഭിപ്രായപ്പെട്ടു.
🙏പത്തനംതിട്ട കടമ്മനിട്ടയിലെ മൗണ്ട് സിയോണ്‍ ലോ കോളജിലെ പ്രിന്‍സിപ്പാളിനെ മാറ്റി. പ്രിന്‍സിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സമരം നടത്തി വരികയായിരുന്നു. പ്രിന്‍സിപ്പല്‍ രാജിവച്ചതോടെ എസ്എഫ്ഐ സമരം അവസാനിപ്പിച്ചു. ഹാജര്‍ രേഖകളില്‍ പ്രിന്‍സിപ്പല്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ സര്‍വകലാശാല പ്രിന്‍സിപ്പലിനെ മാറ്റണമെന്നു കോളേജിനോട് ആവശ്യപ്പെട്ടിരുന്നു.
🙏തൃത്താല തിരുമിറ്റിക്കോടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വരവൂര്‍ തിച്ചൂര്‍ സ്വദേശി രാഹുലാണ് മരിച്ചത്. തിച്ചൂറിലെ അമ്മാസ് ഹോട്ടലിലെ ജീവനക്കാരനായിരുന്നു രാഹുല്‍.
🙏ഹരിപ്പാട് ചെറുതനയില്‍ വൃദ്ധന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തുലാംപറമ്പ് പുത്തന്‍പുരയ്ക്കല്‍ ചന്ദ്രന്‍ (70) ആണ് മരിച്ചത്. ചന്ദ്രന്റെ സുഹൃത്ത് വടക്കുംമുറിയില്‍ ഗോപാലകൃഷ്ണനെ (67) യാണ് പൊലീസ് അറസ്റ്റു ചെയ്തത്.
🇳🇪 ദേശീയം 🇳🇪
🙏അമേഠിയില്‍ തന്നോടു വീണ്ടും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്കു ധൈര്യമുണ്ടോയെന്നു വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കേന്ദ്രത്തില്‍ സഖ്യത്തിലുള്ള കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും സ്മൃതി ഇറാനി കൊച്ചിയില്‍ പറഞ്ഞു.
🙏ബിജെപി സഖ്യത്തെ എതിര്‍ത്ത ജെഡിഎസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിമിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കര്‍ണാടക ജെഡിഎസ് അധ്യക്ഷനാകും.
🙏സൈബര്‍ കുറ്റവാളികളെ പിടികൂടാന്‍ സിബിഐ രാജ്യത്തെ 76 ഇടങ്ങളില്‍ നടത്തിയ ഓപറേഷന്‍ ചക്ര റെയ്ഡില്‍ 32 മൊബൈല്‍ ഫോണുകളും 48 ലാപ് ടോപ്പുകളും പിടിച്ചെടുത്തു.
🇦🇺 അന്തർ ദേശീയം 🇦🇽
🙏ഭീകരവാദത്തെ നേരിടുന്നതില്‍ ഇന്ത്യ ഇസ്രയേലിനൊപ്പമാണെന്ന് വിദേശകാര്യ മന്ത്രാലയം. എന്നാല്‍ പലസ്തീനുള്ള മാനുഷിക സഹായം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി ഫോണില്‍ സംസാരിച്ചെന്നും മോദി വ്യക്തമാക്കി.
🙏ഇസ്രയേല്‍ -ഹാമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിനു പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രയേലിലെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി.
🙏അമേരിക്കന്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശവുമായി യു എസ് ഭരണകൂടം. തീവ്രവാദ ആക്രമണങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും അക്രമത്തിനും സാധ്യതയുണ്ടെന്നാണ് ജാഗ്രത നിര്‍ദ്ദേശം.
🙏ചൈന സംഘടിപ്പിച്ച നയതന്ത്ര പ്രതിനിധികളുടെ യോഗത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ പ്രസംഗം. പ്രസംഗം തുടങ്ങിയതോടെ യുറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
🏏🏸കായികം🏑🥍
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ മിന്നും വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ലക്ഷ്യത്തിലെത്തി. ഇതോടെ തുടര്‍ച്ചയായ നാലാം ജയം കരസ്ഥമാക്കിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.