പാലക്കാട്.കുറ്റിപ്പുറം കെഎംസിടി കോളേജില്‍ നിന്ന് പഠനയാത്രക്ക് പോയസംഘത്തെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര് പിടിയില്‍.നേരത്തെ കൊലപാതക കേസിലടക്കം പ്രതികളായിട്ടുളള സഹോദരങ്ങള്‍ ജുനൈദ്,ജുബൈര്‍ അടക്കം അഞ്ചുപേരാണ് പിടിയിലായത്.പഠനയാത്രാസംഘത്തിലെ പെണ്‍കുട്ടികളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനായിരുന്നു വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും അക്രമിസംഘം മര്‍ദ്ദിച്ചത്.
ഇന്നലെ വൈകീട്ട് ആറ് മണിയോടെ കുറ്റിപ്പുറം കെഎംസിടി കോളേജില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് പഠനയാത്ര പോയി മടങ്ങി വരുന്ന സംഘത്തെയാണ് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചത്.യാത്രാസംഘത്തിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് വീട്ടില്‍ പോയി ആയുധങ്ങളുമായി എത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.ആക്രമണത്തില്‍ ചില അധ്യാപകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ഇന്നലെ രാത്രി തന്നെ പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ജുനൈദ്,ജുബൈര്‍,രാഹുല്‍,അബു എന്നിവരടക്കം അഞ്ചുപേരാണ് പൊലീസ് പിടിയിലായത്.പരിക്കേറ്റ വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.വിദ്യാര്‍ത്ഥികളെ ആക്രമിച്ച ശേഷം ബസ് തകര്‍ക്കാനും പ്രതികളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായി