കരുനാഗപ്പള്ളി: അജൈവ മാലിന്യം ശേഖരണത്തിന് യൂസര്‍ഫീ നല്‍കാത്ത വീടുകളില്‍ സ്‌ക്വാഡ് വര്‍ക്ക് നടത്തുന്നതിനിടെ ജീവനക്കാര്ക്കും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായതായി ആരോപണം. കരുനാഗപ്പള്ളി നഗരസഭയിലെ 29 ഡിവിഷനിലാണ് സംഭവം.
അജൈവ മാലിന്യം കൈമാറി യൂസര്‍ഫീ നല്‍കാത്ത ആരോഗ്യവകുപ്പ് ജീവനക്കാരിയുടെ വീട്ടില്‍ നിന്നാണ് ആക്രമണമുണ്ടായത്. വീടിന് പുറത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന അജൈവ മാലിന്യങ്ങള്‍ കത്തിക്കുന്നതായും ഇവരെക്കുറിച്ച് ആരോപണമുണ്ട്. ഇതിന്റെ ഫോട്ടോയും വീഡിയോയും ഉദ്യോഗസ്ഥര്‍ പകര്‍ത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. തൊട്ടടുത്ത് വീട്ടില്‍ താമസിക്കുന്ന വ്യക്തിയും ഭാര്യയും കൂടി എത്തി വനിതാ ജീവനക്കാരെയും ഹരിത കര്‍മ്മ സേനാംഗങ്ങളെയും ആക്രമിക്കുകയും മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും ആരോപണമുണ്ട്.
സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.