കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. ശബരിമല തീര്‍ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി അറിയിക്കുന്നതായി വി മുരളീധരന് ഫെയ്സ്ബുക്കില്‍ കുറിച്ചു.