ഉന്നതരായാലും മൂന്നാറിലെ കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് റവന്യു മന്ത്രി

Advertisement

തിരുവനന്തപുരം:
മൂന്നാറിലെ സർക്കാർ ഭൂമി തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്ന് റവന്യു മന്ത്രി കെ രാജൻ. മൂന്നാറിൽ നടപ്പാക്കുന്നത് ഇടത് മുന്നണിയുടെ നയമാണ്. കുടിയേറ്റക്കാർക്ക് അവകാശങ്ങൾ അനുവദിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ ഒഴിപ്പിക്കൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി

സാധാരണ മനുഷ്യർക്ക് ഒരാശങ്കയും വേണ്ട. സാധാരണക്കാരായ മനുഷ്യരുടെ ജീവനോപാധിയായ ഒരു ഭൂമിയും പിടിച്ചെടുക്കില്ല. എന്നാൽ എത്ര ഉന്നതരായാലും കയ്യേറ്റ ഭൂമി പിടിച്ചെടുക്കും. സിപിഎം നേതാവായ എംഎം മണിയുമായി പ്രശ്‌നമൊന്നുമില്ല. എം എം മണി നിഷ്‌കളങ്കനായ മനുഷ്യനാണ്. മാധ്യമങ്ങൾ ഓരോന്ന് പറഞ്ഞ് അദ്ദേഹത്തെ പ്രകോപിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Advertisement