കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യത….

Advertisement

അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്ര ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പിലുള്ളത്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി മാറും.
ഇതിന് ശേഷം ഒമാന്‍, യെമന്‍ തീരത്തേക്കാകും ചുഴലിക്കാറ്റ് നീങ്ങുക. നിലവിലെ സ്ഥിതിയനുസരിച്ച് ഈ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെ ബാധിക്കാനിടയില്ലെങ്കിലും കേരളമടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Advertisement