തിരുവനന്തപുരം: സിപിഎമ്മുമായോ, പിണറായിയുമായോ ബിജെപിയ്ക്ക് ഒരു അന്തര്ധാരയുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കര്‍ണാടകയില്‍ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കുന്നതില്‍ പിണറായിയുടെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്.
ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പരാമര്‍ശത്തെപ്പറ്റി മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്.ഡി ദേവഗൗഡ പറഞ്ഞത് പിണറായിയെക്കുറിച്ചല്ലേ? അദ്ദേഹത്തിന്റെ മറുപടിയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദേവഗൗഡ പിണറായിയോട് എന്ത് പറഞ്ഞു എന്നത് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണ്. ബി.ജെ.പിക്ക് പിണറായിയുമായോ സി.പി.എം ആയോ ഒരു അന്തര്‍ധാരയുമില്ല. ഇങ്ങോട്ട് വല്ലതുമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തില്‍ ജെ.ഡി.എസ്. ഇടതുമുന്നണിക്കൊപ്പമാണെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ബി.ജെ.പി.യുമായി ചേര്‍ന്നുപോകുന്നതിന്റെ കാരണം അവര്‍ മനസ്സിലാക്കി. കെ. കൃഷ്ണൻകുട്ടി സമ്മതം തന്നിരുന്നു. വിഷയത്തില്‍ പിണറായിക്ക് പൂര്‍ണ സമ്മതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.