കൊല്ലം: പ്രശസ്തനായ ഭിഷഗ്വരനും കവിയും പത്രാധിപനുമായിരുന്ന തേവാടി ടി.കെ. നാരായണക്കുറുപ്പിന്റെ അനുസ്മരണയോഗവും പുരസ്കാര ദാനവും ഒക്ടോബർ 22 ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടക്കും.
ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ അധ്യക്ഷത വഹിക്കുന്ന അനുസ്മരണ സമ്മേളനം എൻ. കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യും.ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. പ്രഥമ തേവാടി ‘ആത്മഗീതം ‘കവിതാ പുരസ്കാരം
കവി ചവറ കെ.എസ്.പിള്ളയ്ക്ക് കൊല്ലം മേയർ പ്രസന്ന ഏർണസ്റ്റ് സമ്മാനിക്കും.
25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
കൊല്ലം മധു (ഡെപ്യൂട്ടി മേയർ), രാജൻ ബാബു,കെ.ചന്ദ്രദാസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഉച്ചക്ക് 2.30 നു
കവി നൗഷാദ് പത്തനാപുരം ഉദ്ഘാടനം ചെയ്യുന്ന കവിയരങ്ങിൽ മണി.കെ. ചെന്താപ്പൂര് അധ്യക്ഷനാവും, പ്രമുഖ കവികൾ പങ്കെടുക്കും.