പരശുവയ്ക്കൽ വില്ലേജ് ഓഫീസ് കത്തിക്കാൻ വീണ്ടും ശ്രമം,രണ്ട് മാസത്തിനിടയിൽ നാലാം തവണ

Advertisement

തിരുവനന്തപുരം. പരശുവയ്ക്കൽ വില്ലേജ് ഓഫീസ് കത്തിക്കാൻ വീണ്ടും ശ്രമം. രണ്ട് മാസത്തിനിടയിൽ നാലാം തവണയാണ് തീയിടാനുള്ള ശ്രമം നടന്നത്. മുൻപ് പല തവണ ഓഫീസിൽ തീയിടാൻ ശ്രമഠ നടന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രിയിൽ കടലാസ് കത്തിച്ച് കെട്ടിടത്തിന്റെ എയർ ഹോളിലൂടെ അകത്തേക്കിടുകയായിരുന്നു. അവധി ദിവസങ്ങൾ കേന്ദ്രീകരിച്ചാണ് അതിക്രമം.ഓഫീസിലെ രേഖകൾ നശിപ്പിക്കാനുള്ള മനപ്പൂർവമായ ശ്രമമാണിതെന്നാണ് ആരോപണം. സംഭവത്തിൽ വിശദ പരിശോധനക്ക് ശേഷം പാറശ്ശാല പോലീസ് കേമ്പെടുത്തു