കൊന്നക്കുഴിയിൽ വീട്ടുവളപ്പിൽ നിന്ന് വൻ രാജവെമ്പാലയെ പിടികൂടി

Advertisement

തൃശൂർ. ചാലക്കുടിയിൽ കൊന്നക്കുഴിയിൽ വീട്ടുവളപ്പിൽ നിന്ന് വൻ രാജവെമ്പാലയെ പിടികൂടി വനം വകുപ്പ്. മാറാത്ത ഗോപിയുടെ വീട്ടു പരിസരത്തുനിന്നും ആണ് രാജവെമ്പാലയെ പിടികൂടിയത്. 14 അടി നീളവും 30 കിലോയോളം ഭാരവുമുണ്ട്. ഫോറസ്റ്റ് റെസ്ക്യൂവർമാരായ ആയ പി ബി ബിബീഷ്, ദിജിത് ദിവാകർ, ഫോറസ്റ്റ് ഡ്രൈവർ എൻ കെ ഷൈൻകുമാർ എന്നിവരാണ് പാമ്പിനെ പിടികൂടിയത്. വനമേഖലയിൽ തുറന്നു വിട്ടു.

.representational image