പാലക്കാട്.വിഎസിന്റെ പിറന്നാള്‍ ദിനാഘാഷചടങ്ങിനിടെയും സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ.സുരേഷ്.ആളുകളെ ഒതുക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയം നടപ്പാക്കാം എന്ന് വിവരദോഷികളായ ചില നേതാക്കള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് സുരേഷ് വിമര്‍ശിച്ചു.വി.എസിന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് മുണ്ടൂരിലെ പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന് പിന്നാലെ സുരേഷിന് ക്ഷണം ലഭിച്ച ഇടം സാസ്‌ക്കാരിക വേദിയുടെ പരിപാടിയിലാണ് പ്രതികരണം
വിഭാഗീയതയുടെ ഇരയായി പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നപ്പോഴും സംയമനം പാലിച്ച സുരേഷ് ഇതാദ്യമായാണ് ചിലനേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുന്നത്.കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ട് സിപിഐഎമ്മിനെതിരെ നിന്ന ഒ.കെ വാസുവിനെയും അശോകനെയും പാര്‍ട്ടി ഉള്‍കൊണ്ടിട്ടും ഇ.ഡി ചോദ്യം ചെയ്ത എം.കെ കണ്ണന്‍ സിഎംപിയില്‍ നിന്ന് സിപിഐഎമ്മില്‍ എത്തിയിട്ടും വി. എസിനൊപ്പം നിന്നതിന് താന്‍ ക്രൂശിക്കപ്പെട്ടുവെന്ന് സുരേഷ് പറയുന്നു.പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാത്തതിന്റെ ഫലമാണ് കരുവന്നൂരില്‍ സംഭവിച്ചതെന്നും സുരേഷ് കൂട്ടിച്ചേര്ത്തു
പാര്‍ട്ടി പ്രവര്‍ത്തനം ജോലിയായി മാറിയതോടെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും ഭയമായെന്നും ഉടന്‍ തിരുത്തല്‍ ശക്തിയായി മാറിയില്ലെങ്കില്‍ ബംഗാളിലേക്കും ത്രിപുരയിലേക്കും അധികം ദൂരമില്ലെന്നും എ.സുരേഷ് മുന്നറിയിപ്പ് നല്‍കി.ഇടം സാസ്്ക്കാരിക വേദി സംഘടിപ്പിച്ച വിഎസ് 100ാം പിറന്നാള്‍ ആഘോഷത്തിലായിരുന്നു സുരേഷിന്റെ പ്രതികരണം