2023 ഒക്ടോബർ 21 ശനി
BREAKING NEWS
👉മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ നിര്‍ണായകമായ കൗണ്ട് ഡൗൺ മോശം കാലാവസ്ഥയെ തുടർന്ന് നിർത്തിവെച്ച ശേഷം പുനരാരംഭിച്ചു.
👉 പെരുമ്പാവൂർ കുറുപ്പംപടിയിൽ അതിഥി തൊഴിലാളിയുടെ മൂന്നര വയസ്സുകാരിക്കെതിരെ ലൈംഗീകാതിക്രമം
👉 പെരുമ്പാവൂർ പീഢനശ്രമം: അസം തൊഴിലാളികളായ രണ്ട് യുവാക്കൾ കുറ്റം സമ്മതിച്ചു.
👉സംസ്ഥാന വന്യജീവി ബോർഡ് യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും
👉 ജെഡിഎസ് – എൻ ഡി എ സഖ്യം: കേരള ഘടകത്തിൻ്റെ നിലപാടിൽ മാറ്റമില്ലെന്ന് മാത്യു ടി തോമസ്
🌴 കേരളീയം 🌴
🙏സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. തീരപ്രദേശങ്ങളില്‍ കടലാക്രമണവും വളരെ ഉയരത്തിലുള്ള തിരമാലകളും ഉണ്ടാകും. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി. ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. 23 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
🙏ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് (20633/20634) ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പുറത്തുവിട്ടത്.
🙏സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ കിരീടം പാലക്കാട് ജില്ലയ്ക്ക്. തുടര്‍ച്ചയായി മൂന്നാം തവണയാണു പാലക്കാട് കിരീടം സ്വന്തമാക്കുന്നത്. 28 സ്വര്‍ണവും 266 പോയിന്റും നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനക്കാരായത്. 13 സ്വര്‍ണവും 168 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്ത്. മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത് 57 പോയിന്റു നേടിയ മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയല്‍ ഇഎച്ച് എസ്എസാണ്.
🙏ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ സമ്മതത്തോടെയാണെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ദേവഗൗഡ അസത്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
🙏എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയത് കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്റെ അറിവോടെയാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമാണെന്നാണ് പറഞ്ഞത്.
🙏ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നു എച്ച്.ഡി. ദേവഗൗഡ പ്രസ്താവിച്ചെന്ന പ്രചാരണം രാഷ്ടീയ അസംബന്ധമാണെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയുമായി ദേവഗൗഡ ആശയവിനിയം നടത്തിയിട്ട് വര്‍ഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
🙏ഷോളയാര്‍ ചുങ്കത്തെ പുഴയില്‍ വിനോദയാത്രക്കെത്തിയ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ വിനീത്, ധനുഷ്, അജയ്, നഫീല്‍, ശരത് എന്നിവരാണ് മരിച്ചത്. വിനീതും ധനുഷും സഹോദരങ്ങളാണ്. ഇവരില്‍ ചിലര്‍ കോയമ്പത്തൂരിലെ എസ്എന്‍എംവി കോളജിലെ വിദ്യാര്‍ഥികളാണ്. അഞ്ചു ബൈക്കുകളിലായി പത്തു പേരാണ് വാല്‍പാറയ്ക്കടുത്ത ഷോളയാറിലെത്തിയത്.
🙏ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ പ്രതികളുടെ 5.38 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്.
🙏നൂറാം പിറന്നാള്‍ ആഘോഷിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അച്യുതാനന്ദന്റെ വീട്ടിലെത്തി. വൈകുന്നേരം നാലോടെയാണ് പിണറായി വിഎസിന്റെ വീട്ടിലെത്തിയത്.
🙏കത്വ ഫണ്ട് പിരിവില്‍ യൂത്ത് ലീഗ് നേതാക്കള്‍ തട്ടിപ്പു നടത്തിയെന്ന പരാതി കളളമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടത്തറമ്മലിനെയാണ് എഡിജിപി സസ്പെന്‍ഡ് ചെയ്തത്.
🙏ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീ 24 വര്‍ഷത്തിനുശേഷം പിടിയില്‍. ചെറിയനാട് കടയ്ക്കാട് മുറി കവലക്കല്‍ വടക്കത്തില്‍ സലീന (50) ആണ് തിരുവനന്തപുരത്ത് പിടിയിലായത്.
🇳🇪 ദേശീയം 🇳🇪
🙏കുത്തിവയ്പിലൂടെ പുരുഷന്മാര്‍ക്ക് വന്ധ്യംകരണം സാധ്യമാകുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഗര്‍ഭ നിരോധന രംഗത്ത് വന്‍ നേട്ടമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കൈവരിച്ചത്. ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഡല്‍ഹി, ഉധംപൂര്‍, ലുധിയാന, ജയ്പൂര്‍, ഖൊരഗ്പൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.
🙏ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രയുടെ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതിയില്‍ മൊയിത്രയുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കേസില്‍നിന്ന് പിന്മാറി. മൊയിത്രയ്ക്കെതിരായ പരാതി ശരിവച്ച് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി നല്കിയ സത്യവാങ്മൂലം കോടതിയും ലോക്സഭാ എത്തിക്സ് കമ്മിറ്റിയും തെളിവായി സ്വീകരിക്കും.
🙏തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രക്കെതിരായ കേസില്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സാക്ഷ്യപ്പെടുത്തി. സത്യവാങ്മൂലത്തിന്റെ പകര്‍പ്പു പുറത്തുവിടുകയും ചെയ്തു. ദുബായിലാണ് ദര്‍ശന്‍ ഹിരാ നന്ദാനി താമസിക്കുന്നത്.
🙏രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത പദ്ധതിയായ നമോ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇതു ചരിത്ര ദിനമാണെന്നും ഡല്‍ഹിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ വരുമെന്നും മോദി പറഞ്ഞു. ട്രെയിനില്‍ മോദി യാത്രയും ചെയ്തു.
🙏കടബാധ്യത തീര്‍ക്കാന്‍ 30,000 കോടി രൂപ അദാനി ഗ്രൂപ്പ് വായ്പയെടുക്കുന്നു. അംബുജ സിമന്റ്സിനെ ഏറ്റെടുത്തതിനെത്തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് അദാനിയുടെ നീക്കം. ഏതാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പുനര്‍ വായ്പ നല്‍കുക.
🇦🇴 അന്തർദേശീയം 🇦🇽
🙏കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകള്‍ വെള്ളത്തിലാകും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച കാനഡ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ സേവനങ്ങളാണു നിര്‍ത്തിയത്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു.
🙏ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍. പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഇക്കാര്യം വെളിപെടുത്തിയത്. 400 ഗുരുതര രോഗികളും അഭയാര്‍ത്ഥികളായ 12,000 പേരുമാണ് ആശുപത്രിയിലുള്ളത്.
🙏ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് റിയാദിലെത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേലില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗിനെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും കണ്ട ശേഷമാണ് സൗദിയില്‍ എത്തിയത്.
🙏ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്‍മാരായ അമ്മയെയും മകളെയും ഹമാസ് മോചിപ്പിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് 59, 18 വയസുകാരായ ഇരുവരെയും മോചിപ്പിച്ചത്.
🙏യുഎഇയില്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവച്ചു. ഇനി 30 മുതല്‍ 60 വരെ ദിവസത്തെ വിസയിലാകും യുഎഇയില്‍ പ്രവേശിക്കാനാകുക. എന്നാല്‍ ദുബൈയില്‍ താമസിക്കുന്നവരുടെ ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കും.
🙏ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയില്‍നിന്നു വേര്‍പിരിഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ജിയാംബ്രൂണോ ടെലിവിഷനില്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതും ലൈംഗിക പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.10 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്.
🏏🥍 കായികം🏑🏸
🙏ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ 62 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 163 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടേയും 121 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റേയും 259 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കരുത്തില്‍ എട്ട വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെടുത്തു. 45.3 ഓവറില്‍ 305 റണ്‍സെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ.
🙏ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. കാലത്ത് 10.30 ന് ശ്രീലങ്ക നെതര്‍ലണ്ട്സുമായി ഏറ്റുട്ടുമ്പോള്‍ ഉച്ചക്ക് രണ്ടിന് ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയുമായി മാറ്റുരക്കും. ന്യൂസിലാണ്ടുമായുള്ള ഇന്ത്യയുടെ മത്സരം നാളെ രണ്ടു മണിക്കാണ്