കൽപറ്റ: വയനാട്ടിൽ ഭാര്യയേയും മകനെയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. വയനാട് ചെതലയത്ത് ഇന്ന് പുലർച്ചെയാണ് സംഭവം.
പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥനായ ഷാജു വെട്ടിക്കൊന്നത്. തുടര്‍ന്ന് ഷാജുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.