പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം, രണ്ട് പേർ കസ്റ്റഡിയിൽ

Advertisement

കൊച്ചി : പെരുമ്പാവൂരിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശികളായ സജാലാൽ ഉബൈദുള്ള എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

കുട്ടിയുടെ അമ്മയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. കുട്ടി പ്രതികളെ തിരിച്ചറിഞ്ഞതായി എറണാകുളം റൂറൽ എസ്.പി അറിയിച്ചു. ബലാൽസംഗം, പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിഥി തൊഴിലാളികളുടെ കുഞ്ഞിന് നേരെയാണ് ലൈംഗികാതിക്രമമുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷം വടക്കാട്ടുപടി പ്ലെവുഡ് ഫാക്ടറിയിൽ വെച്ചാണ് സംഭവം. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.