കിണറ്റിൽ വീണ വൃദ്ധയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

Advertisement

ശാസ്താംകോട്ട: കിണറ്റിൽ വീണ വൃദ്ധയെ അഗ്നി
രക്ഷാസേന രക്ഷപ്പെടുത്തി അയിക്കുന്നം യുപി സ്കൂളിന് സമീപത്തുള്ള കൊച്ചുതുണ്ട് വീട്ടിൽ കിണറ്റിൽ വീണ ഓമന ഓമനഅമ്മയെയാണ് (83) അഗ്നിശമനസേന രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ആറരയോട് കൂടി ആണ് സംഭവം.

സ്വന്തം പുരയിടത്തിൽ ഉള്ള കിണറ്റിൽ വീണ ഓമനയമ്മയെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് നാട്ടുകാർ ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ജയചന്ദ്രന്റെ നേതൃത്വത്തിൽ സേന സംഭവ സ്ഥലത്ത് എത്തി. ഏകദേശം 55 അടിയോളം താഴ്ചയുള്ള കിണറ്റിൽ മൊട്ടറിന്റെ കയറിൽ നിലയില്ലാത്ത വെള്ളത്തിൽ പിടിച്ചു കിടക്കുകയായിരുന്നു. ഉടൻതന്നെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രതീഷ് റ്റി .എസ് റസ്ക്യൂ നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ പായല് പിടിച്ച് തെന്നിക്കിടന്ന കിണറ്റിൽ അതിസാഹസികപരമായി ഇറങ്ങി മറ്റ് സേന അംഗങ്ങളുടെ സഹായത്തോടെ സുരക്ഷിതമായി മുകളിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂക്ഷ നൽകിയ ശേഷം സജ്ജമാക്കിയ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ഓമന അമ്മയുടെ പരിക്ക് ഗുരുതരമല്ല.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അഭിലാഷ്, വിജേഷ്, ഗോപകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ജയപ്രകാശ്, ഹോം ഗാർഡ് സുന്ദരൻ, ശ്രീകുമാർ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു