പാര്‍സല്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

Advertisement

കോഴിക്കോട്. പൂനൂര്‍ എസ്റ്റേറ്റ് മുക്കില്‍ പാര്‍സല്‍ വാനും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ ആറുപേര്‍ക്കും പാര്‍സല്‍ വാനിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. എസ്റ്റേറ്റ്മുക്ക് തലയാട് റോഡില്‍ എം എം പറമ്പില്‍ ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തോണിക്കടവിലേക്ക് പോവുകയായിരുന്ന കാര്‍ , എതിരെ വന്ന പാര്‍സല്‍ വാനുമായി കൂട്ടി ഇടിക്കുകയായിരുന്നു. പാര്‍സല്‍ വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ജീപ്പില്‍ കയറ് കെട്ടി വലിച്ച് വാതില്‍ തുറന്നാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement