മൂന്നരവയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ്, അസംകാരനായ പ്രതിയെ ഇന്ന് മജിസ്‌ട്രെറ്റിന് മുൻപിൽ ഹാജരാക്കും

Advertisement

എറണാകുളം. കുറുപ്പംപടിയിൽ മൂന്നരവയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ ഇന്ന് മജിസ്‌ട്രെറ്റിന് മുൻപിൽ ഹാജരാക്കും. അസം ഭാഷ അറിയാവുന്നവരുടെ സഹായത്തോടെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു പ്രതി സജാലാലിന്റെ അറസ്റ്റ് രേഖപെടുത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൂടുതൽ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും നീങ്ങാനാണ് പോലിസ് ആലോചന. ഇയാൾക്കെതിരെ മറ്റെന്തെങ്കിലും പരാതികളോ കേസോ ഉണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

പ്രതിയുടെ പശ്ചാത്തലവും പോലിസ് അന്വേഷിക്കുന്നുണ്ട്. അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ രഹസ്യ മൊഴിയും രേഖപെടുത്തും. കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂർ വട്ടയ്ക്കാട്ടു പടിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ അതിഥി തൊഴിലാളികളുടെ മകളായ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലിസ് ഐപിസി സെക്ഷന്‍ 376, പോക്സോ വകുപ്പിലെ 3, 4, 5, 6 എന്നീ സെക്ഷനുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.