റേഷന്‍ വിതരണത്തിന് സമൂലമാറ്റവുമായി സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം. ഇ-പോസ് മെഷീനിന്റെ തകരാര്‍, റേഷന്‍ വിതരണത്തില്‍ സമൂലമാറ്റം വരുത്തി സര്‍ക്കാര്‍. സംസ്ഥാനത്ത് റേഷന്‍ വിതരണം രണ്ടുഘട്ടങ്ങളായി മാറ്റും

മുന്‍ഗണന വിഭാഗങ്ങള്‍ക്കു(മഞ്ഞ, പിങ്ക് )റേഷന്‍ വിതരണം ഓരോ മാസവും 14 വരെയും മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള)15 മുതല്‍ മാസാവസാനം വരെയുമാണ് വിതരണം.

റേഷന്‍ വിതരണം സുഗമമാക്കാനും തിരക്ക് ഒഴിവാക്കാനുമാണ് നടപടിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത മാസം മുതൽ പുതിയ രീതി നടപ്പിലാക്കും.