തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

Advertisement

തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിജയദശമി ദിനമായി ചൊവ്വാഴ്ച രാവിലെ അഞ്ചുമണിയോടെ വിദ്യാരംഭം ആരംഭിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നലായി 4000 ത്തോളം കുരുന്നുകൾ ഭാഷാ പിതാവിന്റെ മണ്ണിൽ ആദ്യാക്ഷരം കുറിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.കുരുന്നുകളെ സ്വീകരിക്കാനായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി തുഞ്ചൻ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ കുട്ടികളുടെ എഴുത്തു ആരംഭിക്കും. 9 30ന് തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ കവികളുടെ വിദ്യാരംഭവും നടക്കും. ഇത്തവണ വിദ്യാരംഭത്തിന് എത്തുന്ന കുരുന്നുകൾക്ക് അക്ഷരമാല മാധുര്യത്തോടെ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ,തുഞ്ചൻ സ്മാരക ട്രസ്റ്റ് അക്ഷരമാല പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. പുസ്തകത്തിലെ ക്യു ആർ കോഡ് ഉപയോഗിച്ച് എഴുത്തുകാരുടെയും കവികളുടെയും ശബ്ദത്തിൽ ഉള്ളടക്കം കേൾക്കാൻ കഴിയുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

Advertisement